Kerala
അനില്‍ ആന്റണിയെ ബി ജെ പി ദേശീയ വക്താവായി നിയമിച്ചു
പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി | ബി ജെ പി ദേശീയ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിയെ ബി ജെ പി ദേശീയ വക്താവായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗുജറാത്ത് അക്രമവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററിയെ കുറിച്ചുള്ള വിവാദ പ്രസ്താവനക്കു പിന്നാലെയാണ് അനില്‍ കോണ്‍ഗ്രസ് വിട്ടത്. ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടിനെ അനില്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ ബി ജെ പിയില്‍ ചേര്‍ന്നു.
ഈമാസമാദ്യമാണ് അനിലിനെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചത്. കേരളത്തില്‍ നിന്നു തന്നെയുള്ള എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദിയില്‍ നിലനിര്‍ത്താനും പാര്‍്ട്ടി തീരുമാനിച്ചു.
---- facebook comment plugin here -----