Connect with us

Kerala

പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണം; എകെ ആന്റണി

ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണ്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.

Published

|

Last Updated

തിരുവനന്തപുരം|കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന്എകെ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കണം. തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ എന്റെ നിലപാട്. ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണ്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എകെ ആന്റണി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടാണെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ഇത്തവണ ബിജെപിക്ക് കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു കുറയും. ഇരുപത് സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ ബോധപൂര്‍വം മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയാണ് ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. ആ കെണിയില്‍ ആരും വീഴരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ബിജെപിയുടെ കെണിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest