National
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പോലീസ് അന്വേഷണവുമായി സഹകരിക്കുന്നതായി അണ്ണാ സര്‍വകലാശാല
സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കും.
ചെന്നൈ | കാമ്പസിലെ ബലാത്സംഗ കേസില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുന്നതായി ചെന്നൈ അണ്ണാ സര്‍വകലാശാല. കാമ്പസില്‍ സുരക്ഷാ ജീവനക്കാരും സി സി ടി വി കാമറകളുമുണ്ട്. എങ്കിലും അനിഷ്ട സംഭവമുണ്ടായി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
കന്യാകുമാരി സ്വദേശിനിയാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി നല്‍കിയത്. രാത്രി സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ എത്തുകയും സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് കേസെടുത്തിട്ടുണ്ട്.
കോട്ടപ്പുറം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കേസില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ 20 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പീഡനത്തില്‍ പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്തെത്തി. അന്വേഷണം ഊര്‍ജിതമാക്കി എത്രയും പെട്ടെന്ന് മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.