Connect with us

Organisation

അന്നബഅ് സാരഥികളെ പ്രഖ്യാപിച്ചു

ഖുര്‍ആന്‍ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും പരിശീലനം നല്‍കാനും ലക്ഷ്യം വെച്ചാണ് യൂണിയന്‍ ആരംഭിച്ചിട്ടുള്ളത്.

Published

|

Last Updated

പെരുമ്പിലാവ്|അക്കിക്കാവ് മര്‍കസുല്‍ ഹുദ ഖുര്‍ആന്‍ റിസര്‍ച്ച് അക്കാദമിയിലെ പ്രഥമ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുര്‍ആന്‍ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും പരിശീലനം നല്‍കാനും ലക്ഷ്യം വെച്ചാണ് യൂണിയന്‍ ആരംഭിച്ചിട്ടുള്ളത്. സ്ഥാപന മേധാവി സയ്യിദ് അലി ശിഹാബ് അസ്സസഖാഫി യൂണിയന്‍ പ്രഖ്യാപനം നടത്തി. കോഴിക്കോട് മര്‍കസ് സ്ഥാപനങ്ങളുടെ ക്യാമ്പസായാണ് ഖുര്‍ആന്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ഭാരവാഹികള്‍: ഹാഫിള് റിള്വാന്‍ പെരുമ്പിലാവ് (പ്രസിഡന്റ്), ഹാഫിള് അന്‍ശിഫ് വണ്ടൂര്‍ (ജനറല്‍ സെക്രട്ടറി), ഹാഫിള് യാസീന്‍ വില്യാപള്ളി (ഫിനാന്‍സ് സെക്രട്ടറി), ഹാഫിള് സിനാന്‍ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അര്‍ഫാദ് മംഗാലാപുരം (സെക്രട്ടറിമാര്‍). ചടങ്ങില്‍ മര്‍കസുല്‍ ഹുദാ പി.ആര്‍.ഒ ഹാഫിള് അനസ് സഖാഫി, അധ്യാപകരായ ഹാഫിള് ശഹീറുദ്ദീന്‍ സഖാഫി, ഹാഫിള് നിയാസ് ഹാശിമി, അന്നബഅ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാന്‍ കൂറ്റമ്പാറ, ജനറല്‍ സെക്രട്ടറി ഹാഫിള് അബ്ദുല്‍ ബാസിത് മങ്ങാട് സംബന്ധിച്ചു.