Connect with us

National

എം കെ സ്റ്റാലിന്‌ ഇരട്ടത്താപ്പെന്ന് അണ്ണാമലൈ

രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയ സൂറത്ത് കോടതിയുടെ തീരുമാനം 'ജനാധിപത്യ വിരുദ്ധം' എന്ന് എംകെ സ്റ്റാലിന്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Published

|

Last Updated

ചെന്നൈ| മുഖ്യമന്ത്രി എംകെ സ്റ്റാലിന്‌ ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയ സൂറത്ത് കോടതിയുടെ തീരുമാനം ‘ജനാധിപത്യ വിരുദ്ധം’ എന്ന് എംകെ സ്റ്റാലിന്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

തമിഴ്നാട് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധമെന്ന് വിളിക്കുന്നു. പക്ഷെ ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധി ഇങ്ങനെ ചെയ്യുന്നതെന്നും വിദേശത്ത് നിന്ന് പോലും അദ്ദേഹം രാജ്യത്തെ അപമാനിച്ചെന്നും തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു.

നിയമപ്രകാരം രാഹുല്‍ ഗാന്ധിയെ  അയോഗ്യനാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അണ്ണാമലൈയുടെ അഭിപ്രായം.

 

Latest