Connect with us

Malappuram

അന്നൂര്‍ ഖുര്‍ആന്‍ സെലിബ്രേഷന്‍ ഗ്രാൻഡ് ഫിനാലെ ഇന്ന്

വിജയികള്‍ക്ക് ഇമാം ആസിം (റ) അവാര്‍ഡ് നല്‍കും

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ നടത്തുന്ന അന്നൂര്‍ ഖുര്‍ആന്‍ സെലിബ്രേഷന്‍ ഇന്ന്. ഖുര്‍ആന്‍ പഠന പാരായണ രംഗത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനനം നല്‍കുക എന്ന ലക്ഷ്യത്തില്‍ പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷം നടക്കുന്ന മത്സരങ്ങളുടെ രണ്ടാം ഭാഗമാണ് അന്നൂര്‍ .
1,700 വിദ്യാര്‍ഥികളില്‍ നിന്നും രണ്ട് ഘട്ട മത്സരങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ഇമാം ആസിം (റ) അവാര്‍ഡ് നല്‍കും. വിശുദ്ധ ഖുര്‍ആന്‍ പാരായണ ഗ്രേണിയില്‍ പ്രധാനമായും കേരളീയര്‍ പിന്തുടരുന്ന ഇമാമാണ് ആസിം (റ).

രാവിലെ 9 മണിക്ക് ഐ എ എം ഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്യും.

പ്രിന്‍സിപ്പാള്‍ സൈതലവി കോയ അധ്യക്ഷത വഹിക്കും. സീനിയര്‍ പ്രിന്‍സിപ്പാള്‍ ഉണ്ണിപ്പോക്കര്‍ , അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ അബ്ദുറഹ്മാന്‍, വി ഇ ഹെഡ് അബ്ബാസ് സഖാഫി സംബന്ധിക്കും.

ക്ലോസിംഗ് സെറിമണി സയ്യിദ് ഫാറൂഖ് ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അക്കാദമി മാനേജര്‍ സൈതലവി സഅദി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ ബാരി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ശാക്കിര്‍ സിദ്ദീഖി, ജാഫര്‍ സഖാഫി, ഉസ്മാന്‍ അഹ്സനി, ഹസന്‍ സഖാഫി, ശക്കീര്‍ സഖാഫി സംബന്ധിക്കും.