Connect with us

സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങൾ നാളെ ശനിയാഴ്ച‍ കാസര്‍ക്കോട്ട് പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും പ്രഖ്യാപിക്കുക. വിദ്യാഭ്യാസ -തൊഴില്‍ -നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്തയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും.

രാജ്യത്തെ ഇസ്‌ലാമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മാലിക് ഇബ്‌നു ദീനാറിന്റെ പേരില്‍ സജ്ജീകരിച്ച നഗരിയില്‍ ശനിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ, സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.

വീഡിയോ കാണാം

---- facebook comment plugin here -----

Latest