Connect with us

Kozhikode

ജാമിഅ മുഈനിയ്യയുടെ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം

സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ സമ്മേളന പ്രഖ്യാപനം നിര്‍വഹിച്ചു.

Published

|

Last Updated

കാരന്തൂര്‍ | അജ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മുഈനിയ്യയുടെ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം കാരന്തൂര്‍ മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ പ്രൗഢമായി നടന്നു. സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ സമ്മേളന പ്രഖ്യാപനം നിര്‍വഹിച്ചു.

ഉത്തര്‍പ്രദേശ് ജാമിയ നഈമിയ്യ പ്രിന്‍സിപ്പല്‍ അല്ലാമ മുഫ്തി മുഹമ്മദ് അയ്യൂബ് വിഷിഷ്ടാതിഥിയായിരുന്നു. ജാമിഅ പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം സ്വാബിര്‍ മുന്നിയൂര്‍ (ളമദ് മജിലിസ്) സയ്യിദ് സിദി കോയ തങ്ങള്‍ക്ക് കൈമാറി നിര്‍വഹിച്ചു.

അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മുഈനിയ്യക്ക് കീഴില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഓഫ് ക്യാമ്പസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അജ്മീറിലും പരിസരത്തുമായി വിവിധ സ്ഥാപനങ്ങളില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളിലും ഇതിനകം ഉത്തരേന്ത്യയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിവരുന്ന മുഈനിയ്യയുടെ സമ്മേളനം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മ്മ പദ്ധതികളോടെ നടക്കും. 2025 നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് സമ്മേളനം നടക്കുന്നത്.

ചടങ്ങില്‍ സി മുഹമ്മദ് ഫൈസി, സി പി ഉബൈദുല്ല സഖാഫി, ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി , ഷൗക്കത്ത് നഈമി കാശ്മീര്‍ സംസാരിച്ചു. സദക്കത്തുല്ല അഹ്‌സനി, സലീം ഐക്കരപ്പടി, മന്‍സൂറുദ്ധീന്‍ നഈമി പുതുപ്പറമ്പ്, സലീം നഈമി വയനാട്, വഹാബ് നഈമി, അന്‍സ്വാര്‍ നഈമി, ശറഫുദ്ധീന്‍ ഹാറൂനി, ആസിഫ് ഹാറൂനി കല്ലായി , മുഹമ്മദ് നഈമി, യഹ്യ നഈമി, നഈമി, മുഈനി, ഹാറൂനി തുടങ്ങി പണ്ഡിതരും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest