Connect with us

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി 

കാസ്പില്‍ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം| കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്(കാസ്പ്)100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കാസ്പില്‍ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. ഈ പദ്ധതിയിലൂടെ രണ്ടുവര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉറപ്പാക്കുന്നത്. കാസ്പില്‍ 12.5 ലക്ഷത്തോളം ആളുകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പദ്ധതിയിലൂടെ ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ സഹായം ലഭിക്കും. കുടുംബത്തിന് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. കുടുംബാംഗങ്ങളുടെ പ്രായമോ എണ്ണമോ  സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല.

 

 

 

 

Latest