Kerala
കൊച്ചിയില്‍ വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രികരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
വാഹനത്തിന്റെ വേഗത കുറവായത് തുണയായി
കൊച്ചി | റോഡില്‍ അലക്ഷ്യമായി കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്ക്. ആലുവ എരമം കുന്നുംപുറം ഭാഗത്ത് ഇന്ന് പുലര്‍ച്ചയാണ് സംഭവം.
പാനായിക്കുളം സ്വദേശികളായ മുഹമ്മദ് മന്‍സൂര്‍ (21), മുഹമ്മദ് ഷഹല്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുഹമ്മദ് ശഹലിന് കഴുത്തില്‍ ഗുരുതരമായ പരുക്കേറ്റു. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പരുക്കേറ്റ യുവാക്കള്‍ പറഞ്ഞു.
സമീപ പ്രദേശത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുവരും.
---- facebook comment plugin here -----