Kerala
ലഹരിപ്പാര്‍ട്ടി നടന്ന നക്ഷത്ര ഹോട്ടലില്‍ മറ്റൊരു നടിയുമെത്തി
ഓം പ്രകാശിന്റെ മുറിയിലെത്തിയോ എന്നു വ്യക്തമായാല്‍ ഈ നടിയെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്
കൊച്ചി | ലഹരിക്കേസില്‍ മറ്റൊരു നടിയെക്കൂടി അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ ഈ നടിയുമെത്തിയെന്ന് കണ്ടെത്തിയതിന് പിറകെയാണ് ചോദ്യം ചെയ്യലിന് പോലീസ് തയ്യാറെടുക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ നടിയുടെ സാന്നിധ്യവുംവ്യക്തമായത്. ഓം പ്രകാശിന്റെ മുറിയിലെത്തിയോ എന്നു വ്യക്തമായാല്‍ ഈ നടിയെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.
ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലില്‍ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.അതേ സമയം നടി പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. നടന്‍ ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. മൊഴികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യും