National
ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം; 16 പേര്‍ മരിച്ചു
ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. മറ്റു ചിലര്‍ ആശുപത്രിയിൽ
പറ്റ്‌ന | ബിഹാറില്‍ വീണ്ടും വിഷ മദ്യ ദുരന്തം. ശനിയാഴ്ച, ഹോളി ദിനത്തില്‍, ഭഗല്‍പൂരില്‍ 4 പേരും മധേപുരയില്‍ 3 പേരും സംശയാസ്പദമായ സാഹചര്യത്തില്‍ മദ്യം കഴിച്ച് മരിച്ചു. ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. മറ്റു ചിലര്‍ ആശുപത്രിയിലാണ്. ബങ്കയില്‍ വ്യാജമദ്യം കുടിച്ച് 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മധേപുര, ഭഗല്‍പൂര്‍, ബങ്ക ജില്ലകളിലായി ഒരാഴ്ചക്കിടെ 16 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ബീഹാറിലെ വ്യാജമദ്യ മരണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
---- facebook comment plugin here -----