Connect with us

International

ട്രംപിന് നേരെ വീണ്ടും വധശ്രമം; വെടിയുതിര്‍ത്ത് അക്രമി

ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം വെച്ച് അക്രമി ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം വെച്ച് അക്രമി ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് രണ്ടിനാണ് വെടിവയ്പ്പുണ്ടായത്.

ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി എത്തിയ പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ത്തെങ്കിലും വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

അക്രമിയില്‍ നിന്നും തോക്ക്, രണ്ട് ബാക്ക്പാക്കുകള്‍ തുടങ്ങിയവ ഗോള്‍ഫ് കോഴ്‌സിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേ സമയം ട്രംപ് സുരക്ഷിതനാണ്‌

Latest