Connect with us

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം രാജന്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.

മേഖലയില്‍ നിന്ന് അരിക്കൊമ്പനെ നീക്കി രണ്ട് ദിവസമാകുമ്പോഴാണ് ആക്രമണം. ആക്രമണ സമയം ഷെഡില്‍ ആരും ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. കാട്ടാനക്കൂട്ടത്തില്‍ ചക്കകൊമ്പന്‍ ഉണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയില്‍ ഇറക്കി വിട്ടത്.

വീഡിയോ കാണാം

Latest