Connect with us

wild elephant attack

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

ഒമ്പതാം ബ്ലോക്കില്‍ രാത്രി ഒമ്പതിനാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Published

|

Last Updated

കണ്ണൂര്‍ | ആറളം ഫാമില്‍ കാട്ടാന യുവാവിനെ കുത്തിക്കൊന്നു. കാളികയം സ്വദേശി വാസു (34) ആണ് കൊല്ലപ്പെട്ടത്. പൂക്കുണ്ടിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു വാസു.

ഒമ്പതാം ബ്ലോക്കില്‍ രാത്രി ഒമ്പതിനാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഈ വര്‍ഷം ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാണ് വാസു.

Latest