Kerala
അടൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ വീണ്ടും ആക്രമണം
ഇത് മൂന്നാം തവണയാണ് ഒരേ കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
അടൂര്‍ | അടൂരില്‍ വീണ്ടും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. ലില്‍ കബ്‌സ് കിഡ്‌സ് ഷോപ്പ്, ബാഗ് ബസാര്‍ ഫുട്ട് വെയര്‍ ആന്‍ഡ് ബാഗ്‌സ്, സ്‌കോട്ടിയ മെന്‍സ് വെയര്‍ തുടങ്ങിയ മൂന്ന് സ്ഥാപനങ്ങളുടെ മുന്‍ വശത്തെ വലിയ ഗ്ലാസുകളാണ് തല്ലിത്തകര്‍ത്തത്.
ഇത് മൂന്നാം തവണയാണ് ഈ കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരി മാസത്തില്‍ ഇതേ കടകളുടെ ഗ്ലാസ്സുകള്‍ തകര്‍ത്തപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.
സിജോ ജോണ്‍, ഡാനിയേല്‍ ഉമ്മന്‍, താജുദ്ദീന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് അക്രമത്തിനിരയായ സ്ഥാപനങ്ങള്‍. വ്യക്തിപരമായോ വ്യാപാര സംബന്ധമായോ ആരുമായും തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.