Connect with us

National

ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി

സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. നേരത്തെ ഇ-മെയില്‍ വഴി സ്‌കൂളിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.ഇതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്‌കൂളിന് വീണ്ടും ഭീഷണിയെത്തുന്നത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരിസരത്ത് ബോംബ് സ്ഥാപിച്ചെന്ന വിവരം വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇ-മെയില്‍ അയച്ചത് ഒരു വിദ്യാര്‍ത്ഥിയാണെന്നും കുട്ടി ഇത് നിഷേധിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് കൂട്ടിചേര്‍ത്തു.