Connect with us

vijay babu rape case

നടന്‍ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി എടുക്കും

വിജയ് ബാബു ഒളിവിലെന്ന് പോലീസ്

Published

|

Last Updated

കൊച്ചി |  പീഡനക്കേസിന് പുറമെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കേസെടുക്കും. പീഡന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു പ്രതികരിച്ചിരുന്നു. പീഡന ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ ഇത് വിജയ് ബാബു ലംഘിച്ചതായാണ് ആരോപണം. ഈ വിഷയത്തിലാണ് പോലീസ് കേസെടുക്കുന്നത്. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.

നിലവില്‍ പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് തേവര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.

കേസില്‍ വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest