National
കുനോ ദേശീയ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ആറുവയസുകാരനായ ഉദയ് ആണ് ചത്തത്.

ഭോപ്പാല്‍| ദക്ഷിണാഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. ഉദയ് എന്ന ചീറ്റയാണ് ഞായറാഴ്ച ചത്തത്. നേരത്തെ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം ചത്തിരുന്നു.
ഫെബ്രുവരിയിലാണ് രാജ്യത്തേക്ക് 12 ചീറ്റപ്പുലികള്‍ എത്തിയത്. അതില്‍ ഉള്‍പ്പെട്ട ആറുവയസുകാരനായ ഉദയ് ആണ് ചത്തത്. ചീറ്റക്ക് തളര്‍ച്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും ദിവസേനയുള്ള പരിശോധനയില്‍ കണ്ടെത്തിയതായി വനം വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
---- facebook comment plugin here -----