Connect with us

Kerala

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം

ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുട്ടി ഇവിടെ മരിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. അതേസമയം മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു എന്നും പോലീസ് അറിയിച്ചു.

കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്നാണ് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുട്ടി ഇവിടെ മരിച്ചിരുന്നു.

അറ്റകുറ്റപ്പണിയുടെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ നിന്ന് കുട്ടികളെ സമീപത്തെ ലോഡ്ജിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ഈ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.

Latest