Connect with us

National

കര്‍ണാടകയില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി സ്ഥിരീകരിച്ചു

നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്എംപിവി സ്ഥീരീകരിച്ചിരുന്നു

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ചൈനയില്‍ നിന്നുള്ള വകഭേദം ആണോ ഇതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.

 

Latest