Kerala
താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ 51 കാരനെതിരെ വീണ്ടും പരാതി
നിലവില്‍ പ്രതി സബ് ജയിലില്‍ റിമാന്‍ഡിലാണ്. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു
താമരശ്ശേരി | താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ 51കാരനെതിരെ വീണ്ടും പരാതി. ഈങ്ങാപ്പുഴ സ്വദേശി അഷ്‌റഫിനെതിരെയാണ് വീണ്ടും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍
ഇയാളെ ഇന്നലെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയില്‍ ഇരിക്കെയാണ് ഏഴ് വയസുകാരിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തില്‍ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.ഇയാളുടെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ കൂട്ടുകാരിയോട് വിവരം പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പിന്നാലെയാണ് ഏഴ് വയസുകാരിക്ക് നേരെ ഇയാള്‍ നടത്തിയ ലൈംഗിക അതിക്രമം പുറത്തുവന്നത്. ഏഴു വയസുകാരി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് മൊഴി രേഖപ്പെടുത്തി.
നിലവില്‍ പ്രതി സബ് ജയിലില്‍ റിമാന്‍ഡിലാണ്. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു.