National
ഗുജറാത്തില്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന
നേരത്തെ റജുലയില് വെച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ലഡാനി കൂടിക്കാഴ്ച നടത്തിയിരുന്നു
ഗാന്ധിനഗര്‍ | ഗുജറാത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും പോര്‍ബന്തര്‍ എംഎല്‍എയുമായ അര്ജുന് മോദ്വാദിയ രാജിവെച്ചതിന് പിറകെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. മാനവാദര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അരവിന്ദ് ലഡാനി ഇന്ന് രാജിവെച്ചത്. നിയമസഭാ സ്പീക്കര്‍ ശങ്കര്‍ഭായ് ചൗധരിയുടെ വസതിയില്‍ എത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലഡാനി രാജിവെച്ചു. രാജിവെച്ച ലഡാനി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ഗുജറാത്തില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി രാജിവെച്ചിരിക്കുന്നത്.
നേരത്തെ റജുലയില് വെച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ലഡാനി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാനി ് രാജിവച്ചതോടെ, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗബലം 17 ല്‍ നിന്ന് 13 ആയി കുറഞ്ഞു. വെരാവല്‍-സോമനാഥ് പ്രദേശങ്ങളായ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ അവശേഷിക്കുന്നത്. പാര്‍ട്ടിക്ക് ഗുജറാത്തില്‍ നിന്ന് ലോക്സഭയില്‍ പ്രാതിനിധ്യമില്ല