Kerala
വീണ്ടും ഇരട്ടക്കൊല: യുവാവ് ഭാര്യയെയും അയൽവാസിയെയും വെട്ടിക്കൊന്നു
സംഭവം അയല്‍വാസിയുടെ വീട്ടില്‍ വെച്ച്

പത്തനംതിട്ട | പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും അയൽവാസിയെയും വെട്ടിക്കൊലപ്പെടുത്തി. കൂടൽ കലഞ്ഞൂര്‍പാടത്താണ് കേരളത്തെ നടുക്കി വീണ്ടും ഇരട്ടക്കൊലപാതം അരങ്ങേറിയത്. ഭാര്യ വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
ഇന്നലെ രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. വൈഷ്ണവിയും ബൈജുവും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വഴക്കിനിടെ അയല്‍വാസിയായ വിഷ്ണുവിന്‍റെ വീട്ടിലേക്ക് വൈഷ്ണവി ഓടിയെത്തി. പിന്നാലെയെത്തിയ ബൈജു ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----