Connect with us

Kerala

വീണ്ടും ലഹരിക്കൊല; മകന്റെ ക്രൂരമര്‍ദനത്തിനിരയായ പിതാവ് മരിച്ചു

ബൈക്ക് അപകടത്തില്‍ പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ലഹരിക്കടിമയായ മകന്റെ ക്രൂരമര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം.

ഈമാസം 15നാണ് ലഹരി ഉപയോഗിച്ച് വന്ന മകന്‍ ആദിത്യന്‍, ഹരികുമാറിനെ ക്രൂരമായി മര്‍ദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്.

സംഭവത്തില്‍ മകന്‍ ആദിത്യനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ പോലീസ് അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നേക്കും.

 

Latest