Connect with us

International

ടിബറ്റില്‍ വീണ്ടും ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു.

Published

|

Last Updated

ലാസ| ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 120ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതിനുദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പമുണ്ടാകുന്നത്.

ജപ്പാനില്‍ 37 കിലോമീറ്റര്‍ ആഴത്തിലുളള വന്‍ ഭൂചലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Latest