encounter killing
ഉത്തര്‍ പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഒരാഴ്ചക്കിടെ രണ്ടാമത്തെത്
സാക്ഷി ഉമേഷ് പാലിനെ വെടിവെച്ച ഉസ്മാന്‍ എന്ന വിജയ് ചൗധരിയെയാണ് ഒടുവില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊന്നത്.
ലക്‌നോ | ഉത്തര്‍ പ്രദേശില്‍ കൊലപാതക കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാഴ്ചക്കിടെ രണ്ടാമത്തെ എന്‍കൗണ്ടര്‍ കൊലയാണിത്. ബി എസ് പിയുടെ എം എല്‍ എയെ വധിച്ച കേസിലെ പ്രധാന സാക്ഷിയെ തെരുവില്‍ വെച്ച് വെടിവെച്ച് കൊന്ന കേസിലെ പ്രതികളെയാണ് പോലിസ് പിടികൂടി ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രയാഗ്‌രാജിലെ കൌന്ദിയാരയിലാണ് സംഭവം.
സാക്ഷി ഉമേഷ് പാലിനെ വെടിവെച്ച ഉസ്മാന്‍ എന്ന വിജയ് ചൗധരിയെയാണ് ഒടുവില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ ഉപദേഷ്ടാവും മുതിര്‍ന്ന ബി ജെ പി നേതാവുമായ എം എല്‍ എയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്.
ഉമേഷിന് നേരെ വെടിയുതിര്‍ത്ത ആറ് പേരില്‍ ഒരാളായിരുന്നു ഉസ്മാനെന്ന് പോലീസ് പറയുന്നു. 2005ല്‍ ബി എസ് പി നേതാവ് രാജു പാല്‍ എം എല്‍ എയെ കൊന്ന കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്. ഉമേഷ് സംഭവസ്ഥലത്തും രണ്ട് അംഗരക്ഷകര്‍ ചികിത്സയിലിരിക്കെയും മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍മാരിലൊരാളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.