Connect with us

National

യു പിയില്‍ വീണ്ടും ഏറ്റ്മുട്ടല്‍ കൊലപാതകം; രണ്ട് ക്രിമിനലുകളെ പോലീസ് വെടിവെച്ചു കൊന്നു

യുപിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം നടന്നിരിക്കുന്നത്

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ട് ഗുണ്ടകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രാകേഷ്, ബില്ലു എന്നിവരാണ് മരിച്ചത്.

ഇരട്ടക്കൊലപാതകങ്ങളടക്കം പന്ത്രണ്ടോളം കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. ബില്ലുവിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രാകേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഉത്തര്‍പ്രദേശ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. യു പി പോലീസിന്റെ പ്രത്യേക സംഘം ഇവരെ പിടികൂടാനായി ഗാസിയാബാദിലെത്തിയപ്പോള്‍ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
യുപിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം നടന്നിരിക്കുന്നത്. പ്രതികളെ പോലീസ് വെടിവച്ചുകൊന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.