Kerala
പാലക്കാട് സിപിഐയില്‍ വീണ്ടും പൊട്ടിത്തെറി; 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു
വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച നേരത്തേ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിസ്യുട്ടീവില്‍നിന്ന് കൗണ്‍സിലിലേക്ക് തരം താഴ്ത്തിയിരുന്നു
പാലക്കാട് | പാലക്കാട് സിപിഐയില്‍ വീണ്ടും പൊട്ടിത്തെറി. മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി തീരുമാനം
അതേ സമയം, വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച നേരത്തേ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിസ്യുട്ടീവില്‍നിന്ന് കൗണ്‍സിലിലേക്ക് തരം താഴ്ത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ അഴിമതി ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായാണ് തരംതാഴ്ത്തല്‍ എന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു
ഇതില്‍ പ്രതിഷേധിച്ച് മുഹ്സിന്‍ അടക്കമുള്ളവര്‍ രാജിവെച്ചിരുന്നു. എന്നാല്‍ മുഹ്സിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ട് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.