National
പഞ്ചാബില്‍ വീണ്ടും വെടിവെപ്പ്;കരസേന ജവാന്‍ കൊല്ലപ്പെട്ടു
സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.
ഭട്ടിന്‍ഡ| പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കരസേന ജവാന്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.കാവല്‍ ഡ്യൂട്ടിയിലായിരുന്നു ലഘു രാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചത്.
സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭട്ടിന്‍ഡ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഗുര്‍ദീപ് സിങ് പറഞ്ഞു. വെടിയേറ്റയുടന്‍ തന്നെ സൈനികനെ മിലിറ്ററി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏപ്രില്‍ 11നാണ് ലീവ് കഴിഞ്ഞ് ഇയാള്‍ ക്യാമ്പില്‍ തിരിച്ചെത്തിയത്.
എന്നാല്‍ ഭട്ടിന്‍ഡയിലെ കരസേനാ കേന്ദ്രത്തില്‍ ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി സൈനികന്റെ മരണത്തിന് ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)