Kerala
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി വീഴ്ത്തി
തിരുവനന്തപുരം | തലസ്ഥാനത്ത് കാട്ടാക്കടയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപരുക്കേൽപ്പിച്ചു. 20ഓളം വരുന്ന ഗുണ്ടാസംഘത്തിൻ്റെ ആക്രമണത്തിൽ ഉണ്ടപ്പാറ സ്വദേശി ഫാറൂഖിനാണ് പരുക്കേറ്റത്.
പ്രതികൾ ഉപേക്ഷിച്ച വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഗുരുതര പരുക്കേറ്റ ഫാറൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----