Kerala
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് പരുക്കേറ്റത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം.
പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തിയ നാലംഗ സംഘം മുഹമ്മദലിയെ വെട്ടുകയായിരുന്നു. അട്ടക്കുളങ്ങരയില്‍ നിന്ന് കോട്ടയത്തേക്കുള്ള വഴിയിലേക്ക് മാറ്റി നിര്‍ത്തിയായിരുന്നു ആക്രമണം.
മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
---- facebook comment plugin here -----