International
പാരിസില്‍ മറ്റൊരു ചരിത്ര വിജയം; സ്വര്‍ണത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്
ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരമെന്ന റെക്കോര്‍ഡ് ജോക്കോവിച്ചിനെ തേടിയെത്തി
പാരിസ് \ പാരിസ് ഒളിംപിക്‌സ് പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന് സ്വര്‍ണം. ഫൈനലില്‍ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോ അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് സ്വര്‍ണം നേടിയത്. ജോക്കോവിച്ചിന്റെ ആദ്യ ഒളിംപിക്‌സ് മെഡലാണിത്.
രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 7-5. ഈ വിജയത്തോടെ ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരമെന്ന റെക്കോര്‍ഡ് ജോക്കോവിച്ചിനെ തേടിയെത്തി.അല്‍ക്കരാസും ആദ്യമായാണ് ഒളിംപിക്‌സ് സ്വര്‍ണം നേടുന്നത്. കഴിഞ്ഞ രണ്ട് വിംബിള്‍ഡണിലും ജോക്കോയെ വീഴ്ത്തിയാണ് 21കാരന്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്. വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആവേശത്തോടെയാണ് ടെന്നീസ് ആരാധകര്‍ കാത്തിരുന്നത്.സെമി പോരാട്ടത്തില്‍ ജോക്കോവിച് ഇറ്റലിയുടെ ലൊറെന്‍സോ മുസെറ്റിയെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 6-4, 6-2. കാര്‍ലോസ് അല്‍ക്കരാസ് സെമിയില്‍ ലെബനന്‍ താരം ഹാദി ഹബിബിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-1.