Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് നാലര മാസം പ്രായമുള്ള കുഞ്ഞ്

ഷോളയൂര്‍ മുരുകേശ്-പാപ്പ ദമ്പതികളുടെ നാലര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

Published

|

Last Updated

അട്ടപ്പാടി | അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ മുരുകേശ്-പാപ്പ ദമ്പതികളുടെ നാലര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിടത്തി ചികിത്സക്കായി കുഞ്ഞിനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കുഞ്ഞ് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Latest