Connect with us

attappadi child death

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

ഇന്ന് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശിശുമരണം ഇതോടെ മൂന്നായി

Published

|

Last Updated

പാലക്കാട് | പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇന്ന് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശിശുമരണം ഇതോടെ മൂന്നായി. സെറിബ്രല്‍ പാള്‍സി രോഗത്തിന് ചികിത്സയിലുണ്ടായിരുന്ന ആറ് വയസുകാരിയാണ് ഇപ്പോള്‍ മരിച്ചത്. കടുകുമണ്ണ ഊരിലെ ചെല്ലന്റേയും ജക്കിയുടേയും മകള്‍ ശിവരഞ്ജിനിയാണ് മരിച്ചത്. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയുടെ മരണം.

നേരത്തേ, ഹൃദ്രോഗിയായ കുഞ്ഞിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആണ് കുട്ടി മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ- അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനാണ് ദാരുണാന്ത്യം.

അട്ടപ്പാടിയില്‍ ഒരാഴ്ചക്കിടെ ഉണ്ടാവുന്ന നാലാമത്തെ ശിശുമരണമാണിത്. വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞും ഇന്ന് രാവിലെ മരണമടഞ്ഞിരുന്നു.

അതേസമയം, അട്ടപ്പാടിയിലെ ട്രൈബല്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.