Connect with us

International

ഇസ്റാഈൽ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം എട്ടായി

Published

|

Last Updated

ഗാസ സിറ്റി | ഗാസ മുനമ്പിന് തെക്ക് റാഫ ഗവർണറേറ്റിൽ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മുഹമ്മദ് ഫയീസ് അബു മതർ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കെയാണ് അബു മതാർ കൊല്ലപ്പെട്ടത്. അബു മതാർ കൊല്ലപ്പെട്ടതോടെ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം എട്ടായി.

സയീദ് അൽ-തവീൽ, മുഹമ്മദ് സോബ്, ഹിഷാം അൽ-നവാജ, ഇബ്രാഹിം ലാഫി, മുഹമ്മദ് ജർഗൂൻ, മുഹമ്മദ് അൽ-സൽഹി, ആസാദ് ഷംലിഖ് എന്നിവരാണ് നേരത്തെ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest