സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവമ്പാടി സ്വദേശി ഷിബിന്‍ ജോസഫ് മാസങ്ങള്‍ക്കു ശേഷം പിറന്ന മണ്ണില്‍ അന്ത്യ നിദ്രകൊള്ളുമ്പോള്‍ കരുതലിന്റേയും കരുണയുടേയും മറ്റൊരു കേരള സ്‌റ്റോറി ലോകമറിയുന്നു.
മാര്‍ച്ച് 21ന് തബൂക്കില്‍ വാഹനാപകടത്തില്‍ മരിച്ച 30 കാരന്‍ തിരുവമ്പാടി ഓതിക്കല്‍ ഷിബിന്‍ ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു തടസ്സങ്ങള്‍ ഏറെയായിരുന്നു.
ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും രേഖാപരമായ കാര്യങ്ങള്‍ ശരിയാകാത്തതും കാരണം മാസങ്ങളായി മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വീഡിയോ കാണാം
---- facebook comment plugin here -----