mob lynching
യു പിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.
ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്‍ ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത്.
കൊലയാളികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പോലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.
മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാജ്യത്ത് ഉടനീളം മുസ്്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം ആള്‍ക്കൂട്ടക്കൊലകള്‍ ആക്രമങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പു ഫലം വന്നശേഷം എട്ട് ആള്‍ക്കൂട്ട കൊലകളും ആറ് ആള്‍ക്കൂട്ട ആക്രമങ്ങളും ന
ന്നു. ന്യൂനപക്ഷങ്ങളുടെ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 27 ന് ഗുജറാത്തില്‍ സല്‍മാന്‍ വോറയെ ഒരു സംഘം മര്‍ദ്ദിച്ചു കൊന്നു. ഛത്തീസ് ഗഡിലെ റായ്പൂരില്‍ കന്നുകാലികളെ കടത്തി എന്നാരോപിച്ചു മൂന്നു മുസ്ലിം പുരുഷന്‍മാരെ ഹിന്ദുത്വ ആള്‍ക്കൂട്ടം അക്രമിച്ചു. ഇതില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ പിന്നീടും മരിച്ചു. ജൂണ്‍ 18 ന് അലിഗഡില്‍ 35 കാരനായ മുസ്ലിം യുവാവിനെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. കുടാതെ വിവധ സംസ്ഥാനങ്ങളില്‍ മുസ്ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നേരെ സംഘടിത ആക്രമവും നടന്നു.