Connect with us

Kerala

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്; പരാതിക്കാരി യുവ എഴുത്തുകാരി

ആദ്യ കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും

Published

|

Last Updated

കോഴിക്കോട് | എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരി നൽകിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതോടെ സിവിക് ചന്ദ്രനെതിരായ പീഡന കേസുകളുടെ എണ്ണം രണ്ടായി.

ആദ്യ കേസും കൊയിലാണ്ടി പൊലീസാണ് റജിസ്റ്റർ ചെയ്തത്. ആദ്യ കേസെടുത്ത് മൂന്നാഴ്ചയായിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ആദ്യ കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest