ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഘര്‍ഷ സാഹചര്യത്തില്‍ ചൈന അതിര്‍ത്തിയിലെ വ്യോമനിരീക്ഷണം ശക്തമാക്കി.
ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. അടിയന്തരപ്രമേയം നല്‍കി പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രി ഇന്നലെ പ്രസ്താവന നടത്തി സാഹചര്യം വിശദീകരിച്ചത് ലോകസഭയിലും രാജ്യസഭയിലും അധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം
---- facebook comment plugin here -----