Connect with us

International

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു

അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്

Published

|

Last Updated

വാഷിങ്ങ്ടണ്‍ | ഒരു വിമാനാപകടത്തിന്റെ ഭീതിയില്‍ കഴിയുന്നതിനിടെ അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്.

വാഷിംഗ്ടണിലെ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ഒരു പാസഞ്ചര്‍ വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 67 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ മറ്റൊരു അപകടമുണ്ടായത് രാജ്യത്തെ നടുക്കി.

റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടിത്തം മൂലം മാളിനു സമീപത്തേക്കുള്ള റോഡുകള്‍ അടച്ചുവെന്ന് ഫിലാഡെല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് 4.8 കിലോമീറ്ററിനുള്ളിലാണ് അപകടം സംഭവിച്ചത്.

 

Latest