National
മോദിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും പോസ്റ്റര്‍
പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേയെന്ന ചോദ്യമാണ് പോസ്റ്ററിലുളളത്.
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും പോസ്റ്റര്‍ വിവാദം. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേയെന്ന ചോദ്യമാണ് പോസ്റ്ററിലുളളത്. 11 ഭാഷകളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചെന്ന് ആരോപിച്ച് നേരത്തെ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മാര്‍ച്ച് 30 ന് എഎപി വിവിധ സംസ്ഥാനങ്ങളില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും പാര്‍ട്ടിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി എഎപി മേധാവിയും പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലുടനീളം ‘മോദിയെ നീക്കം ചെയ്യുക, ഇന്ത്യയെ രക്ഷിക്കൂ’ എന്ന് എഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പ്രിന്റിംഗ് പ്രസ്സുകള്‍ക്ക് ഇത്തരത്തിലുള്ള ഒരു ലക്ഷം പോസ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയതായി പോലീസ് പറഞ്ഞു.