Connect with us

Kerala

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ഐഫോണും പണവും കവര്‍ന്നു, മൂന്ന്‌പേര്‍ അറസ്റ്റില്‍

നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.

Published

|

Last Updated

കൊച്ചി |എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. നാലംഗ സംഘം ചേര്‍ന്നാണ് ലോട്ടറി കട നടത്തുന്ന ഷജീറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി.

ലോഡ്ജിലെത്തിയ അക്രമി സംഘം ഷജീറിനെ മര്‍ദിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വിലവരുന്ന ഐഫോണും 550 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.

ഷജീറും അക്രമി സംഘത്തില്‍പ്പെട്ടവരും കഴിഞ്ഞ ദിവസം വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കവര്‍ച്ചക്കും മര്‍ദനത്തിനും പിന്നിലെന്ന് പോലീസ് പറഞ്ഞു.

എറണാകുളത്ത് സ്പാ നടത്തുന്നവരാണ് പ്രതികള്‍. പിടികൂടാനുള്ള ഒരാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവം ഉണ്ടായിരുന്നു.

 

Latest