Connect with us

Kerala

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

മലപ്പുറം വേങ്ങര സഞ്ജിത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് പുറത്തുകടന്നത്.

Published

|

Last Updated

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫോറന്‍സിക് വാര്‍ഡിലെ തടവുകാരി രക്ഷപ്പെട്ടു.

മലപ്പുറം വേങ്ങര സഞ്ജിത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് പുറത്തുകടന്നത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തിയിളക്കിയാണ് രക്ഷപ്പെട്ടത്.

ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.

 

Latest