Connect with us

National

ബീഹാറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

കല്ലേറില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.

Published

|

Last Updated

കാട്ടിഹര്‍| ബീഹാറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെല്‍ത റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.

ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നും ഹൗറയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബീഹാറിലെ കാട്ടിഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അക്രമം നടന്നത്. 22302 വന്ദേഭാരത് എക്‌സ്പ്രസിന്റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്.

സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണിത്.

 

 

Latest