International
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.0 രേഖപെടുത്തി.
ടോക്യോ | ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.0 രേഖപെടുത്തി. ജനുവരി ഒന്നിന് ഭൂചലനം അനുഭവപ്പെട്ട മധ്യ ജപ്പാനിലെ പ്രദേശങ്ങളില്‍ തന്നെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. സുനാമി മുന്നറിയിപ്പൊന്നും ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
7.5 തീവ്രത രേഖപ്പെടുത്തിയ പുതുവര്‍ഷത്തിലെ ഭൂചലനത്തില്‍ 200 ലധികം പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തിരുന്നു. 3500 ലേറെ ജനങ്ങള്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ശക്തമായ മഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷടിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം ശക്തമാക്കാനും ഒറ്റപ്പെട്ടസ്ഥലങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡ നിര്‍ദ്ദേശം നല്‍കി.
---- facebook comment plugin here -----