National
മദ്രാസ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ
ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്.

ചെന്നൈ| മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ പുഷ്പക്ക് ശ്രീ സായിയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പുഷ്പക്ക്. അളകനന്ദ ഹോസ്റ്റലിലെ 273ാം നമ്പര്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)