Kerala
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ഒരാടിനെ കൂടി കൊന്നു
ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു
കല്‍പറ്റ | വയനാട്ടില്‍ ഭീതിപടര്‍ത്തി കടുവയുടെ ആക്രമണം.പുല്‍പ്പള്ളി അമരക്കുനിക്ക് സമീപം ഒരാടിനെ കൂടി കടുവ കൊന്നു. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ കൊന്നത്.
ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു.ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി.
ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. കാപ്പിത്തോട്ടത്തിനുള്ളില്‍ കടുവയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്.കടുവയെ നിരീക്ഷിച്ച് വരികയാണെന്നും ഡിഎഫ്ഒ അറിയിച്ചു.
---- facebook comment plugin here -----