Connect with us

Editors Pick

പോഷകാഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇനി ഒരാഴ്ച

പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യപ്രദമായ ഭക്ഷണ ശീലത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് പരിപാടി.

Published

|

Last Updated

ദേശീയ പോഷകാഹാര വാരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ ഒരാഴ്ചയാണ് പോഷകാഹാര വാരം ആചരിക്കുന്നത്. പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യപ്രദമായ ഭക്ഷണ ശീലത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴാമത് രാഷ്ട്രീയ പോഷന്‍ മാസാചരണത്തിനും ഇന്ന് തുടക്കമാകും.

ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. 1982 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പോഷകാഹാര വാരം (സെപ്തം: 1-7) ആചരിക്കാന്‍ തുടങ്ങിയത്. പ്രധാനമായും കുട്ടികളില്‍ പോഷകാഹാര കുറവ് നിരക്ക് കുറയ്ക്കുക, പോഷകാഹാരത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരം ആചരിക്കാന്‍ ആരംഭിച്ചത്.

പോഷകാഹരത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാണിക്കുന്നതിനായി ഇന്ത്യയ്ക്ക് മുമ്പേ മറ്റ് ചില രാജ്യങ്ങളും ഇവ നടപ്പിലാക്കാന്‍ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍, അമേരിക്കന്‍ ഡയറ്റെറ്റിക് അസോസിയേഷന്‍ അല്ലെങ്കില്‍ നിലവില്‍ അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സാണ് (Academy of Nutrition and Dietetics) 1975 മാര്‍ച്ചില്‍ ദേശീയ പോഷകാഹാര വാരം സംഘടിപ്പിച്ചത്.

ഡയറ്റീഷ്യന്മാരുടെ തൊഴില്‍ പ്രോത്സാഹിപ്പിക്കുക, ശരീരത്തിന്റെ പോഷക ആവശ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ഈ പരിപാടി പ്രാദേശിക ജനങ്ങളില്‍ നിന്ന് മാത്രമല്ല, ആഗോള തലത്തിലും മികച്ച പ്രതികരണം നേടി. ശേഷം, 1980ല്‍ പരിപാടി ആഴ്ചകളല്ല മാസങ്ങള്‍ നീണ്ട ആഘോഷത്തിലെത്തിച്ചേര്‍ന്നു.

വ്യക്തികളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ശാരീരികവും മാനസികവുമായുള്ള വികാസത്തിന് പോഷാകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വനിതാ ശിശു വികസന മന്ത്രാലയമാണ് (Ministry of Women and Child Development) ദേശീയ പോഷകാഹാര വാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സന്തുലിതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമത്തെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക, ഇത് സംബന്ധിച്ച സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നല്‍കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

 

Latest