National
ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
ഗൂഡല്ലൂര്‍ | ഗൂഡല്ലൂരിലെ ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.തമിഴ്നാട് പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ്‌കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ആദ്യം ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മരണം
---- facebook comment plugin here -----